മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ സ്റ്റാളില്‍ വിവിധയിനം പാറകളെയും ധാതുക്കളെയും പരിചയപ്പെടാം
ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ധാതുക്കളും അതിന്റെ ഉപയോഗ ഗുണങ്ങളും വിശദീകരിക്കുകയാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്. എന്റെ കേരളം വിപണന പ്രദര്‍ശന മേളയിലെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണ് ഇവയെക്കുറിച്ചുള്ള അവബോധം നല്‍കുന്നത്. വിവിധ തരം പാറകളും ധാതുക്കളുമെല്ലാം പ്രദര്‍ശനത്തിലുണ്ട്. നിലവിലെ ക്വാറികളിലെ ധാതുക്കളുടെ അളവ് നിര്‍ണയിക്കുന്നതിനായി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യായായ ഡ്രോണ്‍ ലിഡാല്‍ സര്‍വേയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഖനനാനുമതിക്കായി അപേക്ഷിക്കുന്ന ഇടങ്ങളിലെ സര്‍വ്വേ നടപടികള്‍ നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കുന്നതാണ്.
രത്‌നക്കല്ലുകളും ധാതുക്കളും പരിശോധിക്കുന്നതിന് ജെം ടെസ്റ്റിംഗ് ലാബ് , ഖനന വ്യവസായ മേഖലയിലെ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ രാസ പരിശോധനക്ക് വിധേയമാക്കുന്നതിന്റെ പ്രാധാന്യവും പരിചയപ്പെടുത്തുന്നു.
- Log in to post comments