വിദ്യാഭ്യാസ ജില്ലകളിലെ വിജയം
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷയെഴുതിയത് 10842 വിദ്യാര്‍ഥികള്‍. ഉപരിപഠന യോഗ്യത നേടിയത് 10830 പേരാണ്. 99.89 ശതമാനമാണ് വിജയശതമാനം. 669 ആണ്‍കുട്ടികള്‍ക്കും 1373 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 2042 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
ചാവക്കാട് ആകെ പരീക്ഷയെഴുതിയത് 15242 വിദ്യാര്‍ഥികള്‍. ഉപരിപഠന യോഗ്യത നേടിയത് 15102 പേര്. 99.08 വിജയശതമാനം. 463 ആണ്‍കുട്ടികള്‍ക്കും 1050 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 1513 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷയെഴുതിയത് 9832 വിദ്യാര്‍ഥികള്‍. ഉപരിപഠന യോഗ്യത നേടിയത് 9797 പേര്. വിജയശതമാനം 99.64. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 566 ആണ്‍കുട്ടികള്‍ക്കും 1117 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 1683 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
- Log in to post comments