Post Category
ചക്കുളത്തുകാവ് പൊങ്കാല: 22നും 23നും ഡ്രൈഡേ
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഈ മാസം 22ന് വൈകിട്ട് അഞ്ച് മുതല്‍ 23ന് വൈകിട്ട് ആറ് വരെ പൊങ്കാല ഉത്സവം നടക്കുന്ന സ്ഥലങ്ങളിലും സമീപപ്രദേശങ്ങളായ തിരുവല്ല നഗരസഭ, നിരണം, കടപ്ര, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലും എല്ലാവിധ മദ്യത്തിന്റെയും കള്ളിന്റെയും വില്‍പ്പനയും വിപണനവും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ സമയത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. (പിഎന്‍പി 3633/18)
date
- Log in to post comments