Skip to main content

ക്ഷേത്രപ്രവേശന വിളംബരം; സംസ്ഥാനതല ക്വിസ് മത്സരങ്ങള്‍  കാഞ്ഞങ്ങാട് 11ന് 

 

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംസ്ഥാനതല ക്വിസ്, ലേഖന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 11ന് രാവിലെ 9.30 മുതല്‍ 11 വരെ  ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും 11 മുതല്‍ ഒരു മണിവരെ പൊതുജനങ്ങള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കുമാണ് സംസ്ഥാനതല ക്വിസ് മത്സരങ്ങള്‍ നടത്തുന്നത്. കേരളത്തിലെ നവോത്ഥാന സമരങ്ങള്‍, നായകര്‍, പ്രസ്ഥാനങ്ങള്‍ എന്നതാണ് വിഷയം. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 3.30 വരെ പൊതുജനങ്ങള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കുമായി സംസ്ഥാനതല ലേഖന മത്സരവും സംഘടിപ്പിക്കും. കാഞ്ഞങ്ങാട് ടൗണ്‍ഹാളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഓരോ സ്ഥാപനങ്ങളില്‍ നിന്നും രണ്ടുവീതം പേര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫോണ്‍: 04994 255145, 9656425044.

                (പിഎന്‍പി 3634/18)

date