Skip to main content

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

 

പന്തളം രണ്ട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കുളനട, ആറന്മുള, മെഴുവേലി എന്നീ പഞ്ചായത്തുകളില്‍ ഇപ്പോള്‍ ഒഴിവുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ ഒമ്പത് വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോറവും കൂടുതല്‍ വിവരവും പന്തളം ബ്ലോക്ക് ഓഫീസ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04734 262620.

        (പിഎന്‍പി 3635/18) 

date