കുടുംബശ്രീ സിഡിഎസുകള്‍ക്ക് രണ്ട് കോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പ
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സിഡിഎസുകള്‍ വഴി നടപ്പാക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി പ്രകാരമുള്ള വായ്പതുക ഒരു കോടിയില്‍ നിന്ന് രണ്ട് കോടി രൂപയായി വര്‍ധിപ്പിച്ചു. സിഡിഎസുകള്‍ക്ക് 2.5 മുതല്‍ 3.5 ശതമാനം വരെ പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പ അയല്‍ക്കൂട്ടങ്ങള്‍ മുഖേന വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് നാല് മുതല്‍ അഞ്ച് ശതമാനം വരെ പലിശനിരക്കില്‍ വിതരണം ചെയ്യും. അയല്‍ക്കൂട്ടങ്ങള്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെയും ജെഎല്‍ജികള്‍ക്ക് 2.5 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ഒരു അംഗത്തിന് പരമാവധി 60000 രൂപ വരെ വായ്പ ലഭിക്കും. 75 ശതമാനമെങ്കിലും ഒബിസി അല്ലെങ്കില്‍ മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍/ജെഎല്‍ജികള്‍ക്കാണ് ഇത്തരത്തില്‍ വായ്പ ലഭിക്കുന്നത്. വരുമാനദായകമായ ഏതെങ്കിലും നിയമാനുസൃത വ്യക്തിഗത/ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ വിനിയോഗിക്കണം. തിരിച്ചടവ് കാലാവധി 36 മാസം.
കോര്‍പ്പറേഷനില്‍ നിന്നും നിലവില്‍ വായ്പ എടുത്തിട്ടുള്ള സിഡിഎസുകള്‍ക്കും വായ്പ ലഭിക്കും. രണ്ട് കോടി രൂപയില്‍ നിന്നും നിലവിലുള്ള വായ്പയില്‍ തിരിച്ചടയ്ക്കാന്‍ ബാക്കി നില്‍ക്കുന്ന തുക (മുതല്‍) കുറവ് ചെയ്തശേഷം ബാക്കി തുകയാണ് വായ്പയായി അനുവദിക്കുന്നത്. അപേക്ഷാഫോറം കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഈ മാസം 17ന് വൈകിട്ട് മൂന്നിനകം കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0468 2226111, 2272111. (പിഎന്‍പി 3636/18)
- Log in to post comments