Skip to main content

എസ്.എസ്.എൽ.സി: എറണാകുളം ജില്ലക്ക് അഭിമാന നേട്ടം

* 99.76 വിജയശതമാനത്തോടെ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്ത്

* പരീക്ഷയെഴുതിയ 32,546 വിദ്യാർത്ഥികളിൽ 32,468 പേരും തുടർ പഠനത്തിന് അർഹത നേടി 

എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൊയ്ത് എറണാകുളം ജില്ല. 99.76 വിജയശതമാനമുള്ള ജില്ല സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 266 സ്കൂളുകൾ 100 ശതമാനം വിജയം നേടിയപ്പോൾ 5245 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി.

ഈ വർഷം 32,546 വിദ്യാർത്ഥികളായിരുന്നു ജില്ലയിലെ വിവിധ സ്കൂളുകളിലായി പരീക്ഷ എഴുതിയത്. ഇതിൽ 32,468 പേർ തുടർ പഠനത്തിന് അർഹരായി. 16,543 ആൺകുട്ടികളും 15,925 പെൺകുട്ടികളുമാണ് വിജയിച്ചത്. 

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ കൂടുതലും പെൺകുട്ടികളാണ്. 3528 പെൺകുട്ടികൾക്ക് മുഴുവൻ എ പ്ലസ് ലഭിച്ചപ്പോൾ 1717  ആൺകുട്ടികളും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി. 

ജില്ലയിൽ 101 സർക്കാർ സ്കൂളുകളിലും  177 എയ്ഡഡ് സ്കൂളുകളും 56 അൺ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടെ 334 സ്കൂളുകളിലായിരുന്നു എസ്.എസ്.എൽ.സി പരീക്ഷ നടന്നത്. ഇതിൽ 83 സർക്കാർ സ്കൂളുകളും 138 എയ്ഡഡ് സ്കൂളുകളും 45 അൺ എയ്ഡഡ് സ്കൂളുകളുമാണ് 100 ശതമാനം നേടിയത്. 

സർക്കാർ സ്കൂളുകളിൽ പരീക്ഷ എഴുതിയ 4613 വിദ്യാർത്ഥികളിൽ 4596 പേരും തുടർ പഠനത്തിന് അർഹത നേടിയപ്പോൾ 24,833 എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികളിൽ 24,773 പേരും വിജയിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് പരീക്ഷയെഴുതിയ  3100 പേരിൽ 3099 പേർക്കും തുടർ പഠനത്തിന് അർഹത നേടാനായി.

date