Skip to main content

*ജില്ലയിൽ നഴ്സസ് വാരാഘോഷത്തിന് തുടക്കമായി*

 

ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന നഴ്സസ് വാരാഘോഷത്തിന് ജില്ലയിൽ തുടക്കമായി. സുൽത്താൻബത്തേരി അസംപ്ഷൻ കോളേജ് ഓഫ് നഴ്സിങ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ജില്ലാ നഴ്സിംഗ് ഓഫീസർ ബിനിമോൾ തോമസ് പതാക ഉയർത്തി.
എംസിഎച്ച് ഓഫീസർ മജോ ജോസഫ് നഴ്സസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി, നഴ്സുമാർക്കുള്ള പരിചരണം, സമ്പദ് വ്യവസ്ഥകളുടെ ശാക്തീകരണം  എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര നഴ്സസ് ദിന പ്രമേയം. മെയ് ആറ് മുതൽ 12 വരെ നടക്കുന്ന വാരാഘോഷത്തിൽ കലാ കായിക സാഹിത്യ മത്സരങ്ങളും മികച്ച പ്രവർത്തനം കാഴ്ച വച്ച നഴ്സുമാർക്കുള്ള  അനുമോദന ചടങ്ങുകളും ജില്ലയിലുടനീളം നടക്കും.
മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ പനമരം പുഴയോരം ഓഡിറ്റോറിയത്തിൽ പട്ടിജാതി പട്ടിക വർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി  ഒ ആർ കേളു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

അസംപ്ഷൻ കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ പ്രൊഫ സ്മിതാറാണി, വിനായക ആശുപത്രി മാനേജിംഗ് ഡയറക്ടർ
ഡോ. മധുസൂദനൻ, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ എം മുസ്തഫ, വിനായക ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് പി പി സിസിലി,  
അസംപ്ഷൻ ആശുപത്രി അഡ്മിനിസ്ട്രേറ്റർ റവ. സിസ്റ്റർ ആൻസി മരിയ, മീനങ്ങാടി പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്രണ്ട് എസ് സുലേഖ, സുൽത്താൻ ബത്തേരി താലൂക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി പബ്ലിക് ഹെൽത്ത് നഴ്സ് പി നിർമ്മല, കൽപ്പറ്റ ജനറൽ ആശുപത്രി പബ്ലിക് ഹെൽത്ത് നഴ്സ് സുബൈറത്ത്, കെ ജി ജെ പി എച്ച് എൻ പ്രസിഡൻറ് കെ ബിന്ദു, കെ, കെ ജി എൻ എ പ്രസിഡൻറ് വി എസ് റഷീദ, സുൽത്താൻ ബത്തേരി താലൂക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി  നഴ്സിംഗ് ഓഫീസർ രശോബ് കുമാർ, ഓൾ കേരള എം എൽ എസ് പി അസോസിയേഷൻ പ്രതിനിധി സിനി ഐസക്, അലോണ, ക്രിസ്റ്റീന ബിനോയ് എന്നിവർ പങ്കെടുത്തു.

date