Skip to main content
..

മുഖത്തലയില്‍ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു  

 

  മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ 2024-25 വര്‍ഷത്തെ വിവിധ പദ്ധതികളുടെ ആനുകൂല്യവിതരണോദ്ഘാടനവും പി.എം.എ.വൈ വീടുകളുടെ താക്കോല്‍ദാനവും  മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ ധനകാര്യവകുപ്പ്  മന്ത്രി   കെ.എന്‍.ബാലഗോപാല്‍   നിര്‍വഹിച്ചു. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി.    23 ഗുണഭോക്താക്കള്‍ക്ക് മുച്ചക്രസ്‌കൂട്ടര്‍ വിതരണം, ബ്ലോക്ക് പരിധിയിലുള്ള ഗ്രന്ഥശാലകള്‍ക്ക് ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍ വിതരണം എന്നിവ നിര്‍വഹിച്ചു.  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പുരോഗതി കൈവരിച്ച ഇളമ്പള്ളൂര്‍, കൊറ്റങ്കര, നെടുമ്പന,  മയ്യനാട്, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തുകളേയും 100 ദിനം പൂര്‍ത്തിയാക്കിയ   തൊഴിലാളികളെ ആദരിച്ചു.   പി.എം.എ.വൈ പദ്ധതിയില്‍ 24-25 വര്‍ഷം തന്നെ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയവര്‍ക്ക് താക്കോല്‍ വിതരണവും നിര്‍വഹിച്ചു.   സ്‌കൂളുകള്‍ക്ക് സാനിട്ടറി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് പഠനമുറി, ആധുനിക അടുക്കള, ആദിത്യകിരണം, ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് സബ്‌സിഡി, ക്ഷീരസമൃദ്ധി, കാലിത്തീറ്റ സബ്‌സിഡി, സുഗന്ധി പദ്ധതി  എന്നിവയുടെ ആനുകൂല്യ വിതരണവും നടത്തി.

  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ,   സെക്രട്ടറി  സി.റോസി       വൈസ് പ്രസിഡന്റ്  എച്ച് ഹുസൈന്‍,     സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ  സുശീല ടീച്ചര്‍,      ജിഷ അനില്‍, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ്,       ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുര്‍ജിത്ത്, സതീശന്‍, സുധീര്‍. എസ്, സന്ധ്യബിജു, ഷീല, നിഷാസാജന്‍, സീലിയ.ആര്‍, ജോയിന്റ് ബി.ഡി.ഒ രതികുമാരി എന്നിവരും ഉദ്യോഗസ്ഥരും  പങ്കെടുത്തു
 

 

date