Skip to main content

വിമുക്തി ഫുട്‌ബോള്‍ മാമാങ്കം

 

ലഹരിവ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ബോധവതക്കരണ പരിപാടിയായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും കേരളോത്സവത്തില്‍ വിജയികളായ ഫുട്‌ബോള്‍ ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ മത്സരങ്ങളിലെ വിജയകള്‍ക്കായുള്ള ജില്ലാതല ഫുട്‌ബോള്‍ മത്സരം നാളെ (10) രാവിലെ എട്ടിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. പത്തനംതിട്ട നഗരസഭാധ്യക്ഷ അഡ്വ.ഗീതാ സുരേഷ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.ചന്ദ്രപാലന്‍, നഗരസഭാംഗം പി.കെ.ജേക്കബ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.                    (പിഎന്‍പി 3642/18)

date