Skip to main content

കെ.എസ്.എഫ്.ഇ യുടെ 83.25 കോടി രൂപയുടെ ഗ്യാരണ്ടി കമ്മീഷൻ ചെക്ക് ധനമന്ത്രിക്ക് കൈമാറി

കെ.എസ്.എഫ്.ഇ 2025-26 വർഷത്തെ ഗ്യാരണ്ടികമ്മീഷന്റെ ആദ്യ ഗഡുവായ 83.25 കോടി രൂപ മെയ് 9 ന് സർക്കാരിന് കൈമാറി. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജനും മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിലും  ചേർന്നാണ് ചെക്ക് കൈമാറിയത്. കെ.എസ്.എഫ്.ഇ ഫിനാൻസ് ജനറൽ മാനേജർ എസ്. ശരത് ചന്ദ്രൻ, കമ്പനി സെക്രട്ടറി എമിൽ അലക്സ്, ലെയ്സൻ ഓഫീസർ ജയചന്ദ്രൻനായർ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ അരുൺബോസ്. എസ്, പ്രദീപ്. വി.എൽ, വിനോദ്. എസ്, സുശീലൻ. എസ് തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ് 1959/2025

date