Skip to main content

സൗജന്യ പഠനോപകരണകിറ്റ് വിതരണം: തീയതി നീട്ടി

     2025-26 അധ്യയന വർഷത്തിൽ സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കേരല മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 13 വരെ നീട്ടി. അപേക്ഷയും മറ്റ് വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ kmtwwfb.org യിലും ലഭ്യമാണ്. ഫോൺ: 0471-2475773.

പി.എൻ.എക്സ് 1960/2025

date