Post Category
എയ്ഡഡ് സ്‌കൂളിൽ ഒഴിവ്
തിരുവനന്തപുരം എയ്ഡഡ് സ്‌കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി (കാഴ്ചപരിമിതി വിഭാഗം) സംവരണം ചെയ്ത തസ്തികയിൽ ഒരൊഴിവുണ്ട്. യോഗ്യത : ടി വിഷയത്തിൽ ബിരുദവും ബി.എഡ്/ബി ടി പാസ്സായിരിക്കണം. യോഗ്യത പരീക്ഷ പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി : 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ്). നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മെയ് 15 -ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ് 1964/2025
date
- Log in to post comments