Post Category
ഇശല്‍ നിലാവിലലിഞ്ഞ് കോട്ടക്കുന്ന്
കോട്ടക്കുന്നില്‍ ഇശല്‍ തേന്‍കണം പെഴ്തിറങ്ങിയ രാവില്‍ പതിനായിരങ്ങളെത്തി. കണ്ണൂര്‍ ശരീഫും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന് പ്രൗഢ ഗംഭീരമായി. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ആറാം നാളാണ് ഇശലിന്റെ രാവ് സമ്മാനിച്ചത്. ഗാനങ്ങളുടെ ഇശല്‍ മഴ പെഴ്തിറങ്ങിയപ്പോള്‍ സദസ്സ് ആനന്ദ ലഹരിയിലായി. ഫാസിലാ ബാനു, ശ്യാം, കീര്‍ത്തി എന്നിവരും സംഗീത വിരുന്നില്‍ അണിനിരന്നു.
പ്രണയത്തിന്റെയും വിരഹത്തിന്റെയും ഹൃദയത്തിന്റെ ആഴങ്ങളില്‍ മലയാളികള്‍ കോര്‍ത്തിട്ട മാപ്പിളപ്പാട്ട് കലാ ആസ്വാദകരുടെ മനം കവര്‍ന്നു. കണ്ണൂര്‍ ശരീഫിന്റെയും സംഘത്തിന്റെ പാട്ടിനൊപ്പം ശ്രോതാക്കളും ചേര്‍ന്നു പാടിയതോടെ ആവേശഭരിതമായി.
തലമുറകള്‍ പാടി നടന്ന വിരഹത്തിന്റെയും ഏകാന്തതയുടേയും സ്പന്ദനമുള്ള ഗാനം പാടിയപ്പോള്‍ നിറഞ്ഞ കൈയടിയാണ് സദസ്സ് നല്‍കിയത്.
date
- Log in to post comments