Skip to main content

എന്റെ കേരളം: പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണനമേളയിൽ വിവിധ വകുപ്പുകൾക്കുള്ള 
പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എംഎൽഎമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, നഗരസഭ ചെയർപേഴ്‌സൺ കെ കെ ജയമ്മ, എഡിഎം ആശാ സി എബ്രഹാം തുടങ്ങിവർ ചേർന്നാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.

മികച്ച തീം സ്റ്റാളുകളുടെ വിഭാഗത്തിൽ കായിക കേരളം പവലിയൻ (കായിക വകുപ്പ്)  ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്റ്റാർട്ടപ്പ് മിഷൻ രണ്ടാം സ്ഥാനവും കൃഷി വകുപ്പ് മൂന്നാം സ്ഥാനവും നേടി. മികച്ച സർവീസ് സ്റ്റാളുകൾക്കുള്ള പുരസ്‌കാരത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒന്നാം സ്ഥാനവും ആരോഗ്യ വകുപ്പ് രണ്ടാം സ്ഥാനവും ജില്ലാ ജയിൽ  മൂന്നാം സ്ഥാനവും സ്വന്തമാക്കി. ജലസേചന വകുപ്പ്, വാട്ടർ അതോറിറ്റി, ഫയർ ആന്റ് റസ്‌ക്യൂ തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകൾ മേളയിൽ പ്രത്യേക പരാമർശത്തിന് അർഹരായി.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച 'വികസനക്കാഴ്ച 2025' ഓൺലൈൻ ഫോട്ടോഗ്രഫി മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. കെ അശ്വതി നിള അപ്പാർട്ട്‌മെന്റ്, എസ് സലീൻ ഇല്ലിക്കുളത്ത്, അഷറഫ് കല്ലറക്കൽ, സി പി ലതിൻ ജിത്ത് ചീപ്പിടിത്തറ, ഹരിത കൃഷ്ണൻ വെളിയിൽ എന്നിവരാണ് 
1000 രൂപ വീതം ക്യാഷ് പൈസും  സർട്ടിഫിക്കറ്റും ഏറ്റുവാങ്ങിയത്.

date