Post Category
സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ രജിസ്‌ട്രേഷന്‍
മൈ ഭാരത്, യുവജന കാര്യ കായിക, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരായി രജിസ്റ്റര്‍മാര്‍ ചെയ്യാന്‍ യുവാക്കള്‍ക്ക് അവസരം. യുദ്ധം, ദുരന്തം എന്നീ അവസരങ്ങളില്‍ ആര്‍മി , ജില്ലാ ഭരണകൂടം എന്നിവയ്ക്ക് സഹായം നല്‍കാനും രാജ്യസേവനത്തിനും അവസരം ഉപയോഗിക്കാം. പ്രകൃതിദുരന്തം, അപകടം, പൊതു അടിയന്തരാവസ്ഥ , മറ്റ് അപ്രതീക്ഷിത സാഹചര്യം എന്നിവയ്ക്കായി പ്രതിരോധശേഷിയുള്ള വോളണ്ടിയര്‍ സേനയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷന് https://mybharat.gov.in. 18വയസിന മുകളിലുളളവര്‍ക്ക് അപേക്ഷിക്കാം. എക്‌സ്-ആര്‍മി, എക്‌സ്-എന്‍സിസി, എന്‍സിസി, എസ്പിസി, എന്‍വൈകെഎസ്, എന്‍എസ്എസ്, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വോളണ്ടിയേഴ്‌സിന് പ്രത്യേക പരിഗണന. ഫോണ്‍ : 7558892580.
date
- Log in to post comments