Skip to main content

അക്രെഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ പരിശീലനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അക്രെഡിറ്റഡ് എഞ്ചിനീയര്‍ /ഓവര്‍സിയര്‍ പരിശീലന പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയിലെ 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് /എംടെക്/ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 21-35 പ്രായപരിധിയിലുള്ളവര്‍ ആയിരിക്കണം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18000/രൂപ പ്രതിമാസ ഓണറേറിയം അനുവദിക്കും. മുന്‍വര്‍ഷങ്ങളില്‍ പരിശീലനം നേടിയവരും മേല്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ ഇല്ലാത്തവരും അപേക്ഷിക്കേണ്ടതില്ല. താല്‍പര്യമുള്ള പരിശീലനാര്‍ത്ഥികള്‍ ജാതി, വിദ്യഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ചു നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമില്‍ മേയ് 20 ന് വൈകിട്ട് അഞ്ചിന് മുന്‍പായി ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ അനക്‌സ് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നൽകുക.

date