Skip to main content

മികച്ച വിജയം നേടിയ മുഹമ്മദ് ഹാനിയെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു

എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയ മുഹമ്മദ് ഹാനിയെ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വീഡിയോ കോളിൽ വിളിച്ച് അഭിനന്ദിച്ചു. വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം മുഹമ്മദ് ഹാനിയ്ക്ക് നഷ്ടമായിരുന്നു. ഇതിനിടയിൽ ഉരുൾപൊട്ടലിൽപ്പെട്ട രണ്ടുപേരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയും ചെയ്തു. മുഹമ്മദ് ഹാനിയ്ക്ക് സർക്കാർ എല്ലാ പിന്തുണയും നൽകി. പ്രതിസന്ധികളെ അതിജീവിച്ച് മികച്ച വിജയം കൈവരിച്ച മുഹമ്മദ് ഹാനി എല്ലാവർക്കും പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു.

പി.എൻ.എക്സ് 2024/2025

date