ഹോമിയോപ്പതിദിനം ആചരിച്ചു
ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ്മിഷനും ചേർന്ന് വാഴൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാതല ഹോമിയോപ്പതിദിനം ആചരിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. രോഗ പരിചരണത്തോടൊപ്പം രോഗമുണ്ടാകാതിരിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് ആവശ്യമാണ്. വർദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണവും സഹായകമാണെന്നും ഡോ. എൻ. ജയരാജ് പറഞ്ഞു.
വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ദിനാചരണത്തോടനുബന്ധിച്ച് സൗജന്യ രക്തപരിശോധന, ഫിസിയോതെറാപ്പി, സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് എന്നിവയും നടത്തി.
'ആർത്തവവിരാമം - അറിയേണ്ടതെല്ലാം' എന്ന വിഷയത്തിൽ ഡോ. അശ്വതി ബി.
നായരും ഹോമിയോപ്പതി വകുപ്പിന്റെ സ്പെഷ്യാലിറ്റി പ്രോജക്റ്റുകളേക്കുറിച്ച് ഡോ. അപ്പു ഗോപാലകൃഷ്ണനും ക്ലാസ്സുകൾ നയിച്ചു. പൊൻകുന്നം സിവിൽ എക്സൈസ് ഓഫീസർ കെ.എ. നവാസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. ജോൺ, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സേതുലക്ഷ്മി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശ്രീകാന്ത് പി. തങ്കച്ചൻ, ശോശാമ്മ, ജിജി ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രൊഫ. എസ്. പുഷ്‌ക്കലാദേവി, നിഷ രാജേഷ്, സൗദ ഇസ്മായിൽ, ഷാനിദ അഷറഫ്, എസ്. അജിത്കുമാർ, സിന്ധു ചന്ദ്രൻ, ജിജി പൊടിപാറയ്ക്കൽ, വാഴൂർ പഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷ സ്മിതാ ബിജു, നാഷണൽ ആയുഷ്മിഷൻ ഡി.പി.എം. ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. സാജൻ ചെറിയാൻ, പാലാ ജനറൽ ആശുപത്രി ആർ.എം.ഒ. ഡോ. നീന റോഷ്നി ഫിഗരെദോ, മൈലാടിക്കര ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ടി.ആർ. അനശ്വര എന്നിവർ പ്രസംഗിച്ചു.
- Log in to post comments