Skip to main content

സർട്ടിഫിക്കറ്റ് പരിശോധന

 ജില്ലയിൽ 2025 ജനുവരി 18, 19 തീയതികളിൽ നടന്ന കെ- ടെറ്റ് പരീക്ഷയിൽ വിജയികളായ പരീക്ഷാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന 2025 മേയ് 19, 21 തീയതികളിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കോൺഫറൻസ് ഹാളിൽ വച്ച് രാവിലെ 10.30 മുതൽ വൈകുന്നേരം 4.30 വരെ നടത്തും. കാറ്റഗറി ഒന്നിനും നാലിനും മേയ് 19-നും തീയതിയും രണ്ടിനും മൂന്നിനും മേയ് 21-നും നടത്തും. പരീക്ഷാർഥികൾ  ഹാൾ ടിക്കറ്റ്, മാർക്ക് ഷീറ്റ്,  സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ്, മാർക്കിനും ഫീസിനും ഇളവ് ലഭിക്കുന്ന വിഭാഗത്തിൽപ്പെട്ടവർ അത് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണം.
 

date