Skip to main content

എസ്.എസ്.എൽ.സി. ഹാട്രിക്ക് വിജയം: പാലാ വിദ്യാഭ്യാസ ജില്ലയെ അനുമോദിച്ചു  

 എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി മൂന്നാം തവണയും നൂറുശതമാനം വിജയം നേടിയ പാലാ  വിദ്യാഭ്യാസ ജില്ലയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അനുമോദനം. കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടന്ന യോഗത്തിൽ ഡി.ഡി.ഇ. ഇൻ ചാർജ് എം.ആർ. സുനിമോൾ  വിദ്യാഭ്യാസ വകുപ്പിന്റെ വകയായുള്ള മെമന്റോ പാലാ ഡി.ഇ.ഒ: സി. സത്യപാലന് കൈമാറി.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയത്തു നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ മികച്ച സ്റ്റാളായി തിരഞ്ഞെടുക്കപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്‌കൂളുകളെയും ആദരിച്ചു. പനമറ്റം ഗവ. എച്ച്.എസ്.എസ്., നാട്ടകം ഗവ. വി.എച്ച്.എസ്.എസ്., മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂൾ എന്നിവരെയാണ് ആദരിച്ചത്.
ഡി.ഡി.ഇ. ഇൻ ചാർജ് എം.ആർ. സുനിമോൾ പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ. റോഷ്ണ അലിക്കുഞ്ഞ്, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ കെ.ജെ. പ്രസാദ്, ഡി.ഐ.ഇ.റ്റി. പ്രതിനിധി പ്രസാദ്, കൈറ്റ് പ്രതിനിധി ജയശങ്കർ, വി.എച്ച്.എസ്.സി പ്രതിനിധി തോമസ് മാത്യു, എസ്.എസ്.കെ. പ്രതിനിധി   ബിനു എബ്രഹാം എന്നിവർ പ്രസംഗിച്ചു.

date