Post Category
ബാണാസുരസാഗര്‍ ഫ്ളോട്ടിംഗ് സോളാര്‍ നിലയം മന്ത്രി എം.എം.മണി ഡിസംബര്‍ 4ന് ഉദ്ഘാടനം ചെയ്യും
കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തില്‍ ബാണാസുരസാഗര്‍ അണക്കെട്ടില്‍ സ്ഥാപിച്ച 500 കെ.ഡബ്ല്യു.പി. ഫ്ളോട്ടിംഗ് സോളാര്‍ നിലയം ഡിസംബര്‍ 4ന് വൈകീട്ട് 3ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും ശേഷിയുള്ള ഫ്ളോട്ടിംഗ് സോളാര്‍ നിലയമാണിത്. ഇതില്‍ തന്നെ 11 കെ.വി. സബ്സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്. ചടങ്ങില്‍ സി.കെ.ശശീന്ദ്രന് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. എം.ഐ.ഷാനവാസ് എം.പി. മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, വിവിധ ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments