Post Category
സൈക്കോളജിസ്റ്റ് താത്കാലിക നിയമനം
ചേലക്കര സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിനോട് അസോസിയേറ്റ് ചെയ്തുകൊണ്ട് വിവിധ കോളേജുകളില്‍ 'ജീവനി മെന്റല്‍ വെല്‍ ബീയിങ് പ്രോഗ്രാം' എന്ന പദ്ധതിയുടെ ഭാഗമായി 2025 - 26 അധ്യയന വര്‍ഷത്തേക്ക് താത്ക്കാലികമായി സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും ജീവനിയിലെയും ക്ലിനിക്കല്‍/ കൗണ്‍സിലിംഗ് മേഖലയിലെ പ്രവര്‍ത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിംഗ് ഡിപ്ലോമ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് 17 ന് രാവിലെ 10:30 ന് കോളേജില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188900184.
date
- Log in to post comments