Skip to main content

*അരങ്ങ്-2025* *കുടുംബശ്രീ ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കമാവും*

 

 

കുടുംബശ്രീ അയല്‍ക്കൂട്ടം ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ മാറ്റുരക്കുന്ന അരങ്ങ് ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കമാവും. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഹൈസ്‌കൂളില്‍ ഇന്നും നാളെയും (മെയ് 14, 15) തിയതികളില്‍ നടക്കുന്ന മത്സരത്തില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ ക്ലസ്റ്ററുകളില്‍ സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികളാണ് മാറ്റുരയ്ക്കുക. വിവിധ വേദികളിലായി 500 ലധികം മത്സരാര്‍ത്ഥികള്‍ 98 ഇനങ്ങളില്‍ മത്സരിക്കും. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ ഇന്ന് (മെയ് 14) രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും.  മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ വിനയന്‍ അധ്യക്ഷനാവും. ജില്ലാതല വിജയികള്‍ മെയ് 26 മുതല്‍ കോട്ടയത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കും.

date