റെയില്‍വെ ഗേറ്റ് അടച്ചിടും
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വല്ലപ്പുഴ- കുലുക്കല്ലൂര്‍ സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ഗേറ്റ് മെയ് 14ന് രാത്രി 10 മണി മുതല്‍ മെയ് 15 രാവിലെ ആറ് വരെയും അന്നേദിവസം രാത്രി 10 മുതല്‍ മെയ് 16 രാവിലെ ആറ് വരെയും അടച്ചിടും. പട്ടാമ്പി-ചെര്‍പ്പുളശ്ശേരി വഴി പോകേണ്ട വാഹനങ്ങള്‍ പട്ടാമ്പി-യാറം-മുളയങ്കാവ്- ചെര്‍പ്പുളശ്ശേരി റോഡ് ഉപയോഗപ്പെടുത്തണമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഷൊര്‍ണൂര്‍- വാടാനംകുറുശ്ശി സ്റ്റേഷനകുള്ക്കിടയിലെ റെയില്‍വെ ഗേറ്റ് മെയ് 14ന് രാത്രി 10 മുതല്‍ മെയ് 15ന് പുലര്‍ച്ചെ നാല് വരെയും അന്നേദിവസം രാത്രി 10 മുതല്‍ മെയ് 16 പുലര്‍ച്ചെ നാല് വരെയും അടച്ചിടും. ഷൊര്‍ണൂര്‍ -പട്ടാമ്പി വഴി പോകേണ്ട വാഹനങ്ങള്‍ ഷൊര്‍ണൂര്‍-കയിലിയാട്-വല്ലപ്പുഴ- പട്ടാമ്പി വഴി ഉപയോഗപ്പെടുത്തണമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
- Log in to post comments