Skip to main content

താല്‍കാലിക നിയമനം

ജീവനി പദ്ധതിയുടെ ഭാഗമായി അടുത്ത അധ്യായന വര്‍ഷത്തേക്ക് താത്കാലിക സൈക്കോളജിസ്റ്റ് ഓണ്‍ കോണ്‍ട്രാക്ട് തസ്തികയിലേക്ക് നിയമനം നടത്തുന്നു. മെയ് 22 ന് രാവിലെ 10ന് പത്തിരിപ്പാല ഗവ.കോളേജിലാണ് അഭിമുഖം. ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പത്തിരിപ്പാല, ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് തോലനൂര്‍, എം.ഇ.എസ് കോളേജ്, മണ്ണാര്‍ക്കാട്, വി.ടിബി കോളേജ് ശ്രീകൃഷ്ണപുരം എന്നീ കോളേജുകളിലേക്കാണ് നിയമനം. റെഗുലര്‍ സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2873999
 

date