എന്റെ കേരളം; അറിവ് മാറ്റുരച്ച് ജില്ലാതല ക്വിസ്
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം പുതുതലമുറയുടെ അറിവിന്റെ മാറ്റുരയ്ക്കലിന് വേദിയായി. സീനിയര്‍ വിഭാഗം മത്സരത്തില്‍ പിണറായി പഞ്ചായത്തിലെ ടി.കെ സഞ്ജിത്ത്, യു.കെ ഗീതിക എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. പാട്യം പഞ്ചായത്തിലെ എ. അയന, എ വേദിക ടീം രണ്ടാം സ്ഥാനം കരസ്തമാക്കി. പാപ്പിനിശ്ശേരി പഞ്ചായത്തിലെ വി. പൂര്‍ണിമ, എം. ആര്യനന്ദ, പന്ന്യന്നൂര്‍ പഞ്ചായത്തിലെ ഹെന്ന കെ ദേവ് ,നേഹ കെ ദേവ് എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. ജൂനിയര്‍ വിഭാഗം ക്വിസ് മത്സരത്തില്‍ മയ്യില്‍ പഞ്ചായത്തില്‍ നിന്നെത്തിയ കൃഷ്ണ വേണി എസ് പ്രശാന്ത്, കൃഷ്ണദേവ് എസ് പ്രശാന്ത് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഇ. ശ്രീലക്ഷ്മി, എന്‍. ശ്രീരാഗ് എന്നിവര്‍ രണ്ടാം സ്ഥാനവും പിണറായി പഞ്ചായത്തിലെ അശ്വിന് സുഷാജ്, ടി അദ്വൈത് സുഷാജ്എന്നിവര് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ.വിസുമേഷ് എംഎല്‍എ ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. അതിരുകളില്ലാതെ അറിവ് നേടാന്‍ അവസരമുള്ളൊരു സമൂഹത്തില്‍ ജീവിക്കാന്‍ അവസരം ലഭിക്കുന്നത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ നടത്തിയ മത്സരത്തില്‍ വിജയികളായവരാണ് മെഗാ ക്വിസ്സില്‍ പങ്കെടുത്തത്. ഇരു വിഭാഗങ്ങളിലുമായി 90 ലധികം ടീമുകളാണ് മത്സരിച്ചത്. പോലീസ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിലാണ് മത്സരം നടന്നത്. കേരള വികസന ചരിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്. റിട്ട. പ്രിന്‍സിപ്പലും ഹയര്‍ സെക്കന്ററി മുന്‍ ജില്ലാ കോ ഓര്‍ഡിനേറ്ററുമായ പി.ഒ മുരളീധരന് ക്വിസ് മാസ്റ്ററായി.
റിട്ട. ഹയര്‍സെക്കന്‍ഡറി അധ്യാപകനും സമഗ്ര കേരള മുന്‍ ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്ററുമായ ടി.പി അശോകന് ക്വിസ് മാസ്റ്ററായി. നവോത്ഥാന കാലഘട്ടം മുതല്‍ കേരള വികസനം വരെ എന്ന വിഷയത്തിലാണ് മത്സരം നടന്നത്.
- Log in to post comments