കലാസന്ധ്യയില്‍ പന്തളം ബാലനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്റെ കേരളം പ്രദര്‍ശന വിപണന മേള ബുധനാഴ്ച സമാപിക്കും
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള ബുധനാഴ്ച സമാപിക്കും. രാത്രി ഏഴ് മണിക്ക് കലാസന്ധ്യയില്‍ പന്തളം ബാലനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.
പിണറായി വിജയൻ സർക്കാരിന്റെ ഒൻപത് വർഷത്തെ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ നേരിട്ട് എത്തിക്കാൻ കഴിഞ്ഞ മേളയിൽ വൻ ജനതിരക്കാണ് അനുഭവപ്പെട്ടത്. വിവിധ സേവനങ്ങൾക്കും വകുപ്പുകളുടെ പദ്ധതികൾ അറിയാനും വിനോദങ്ങൾക്കും മത്സരങ്ങൾക്കും കലാപരിപാടികൾ ആസ്വദിക്കാനും മിനി തിയേറ്ററിൽ ചലച്ചിത്രം കാണുവാനും ജനം ഒഴുകിയെത്തി. വിപണന സ്റ്റാളുകളിൽ നല്ല തോതിൽ വ്യാപാരം നടക്കുന്നു
സമാപന സമ്മേളനം വൈകുന്നേരം അഞ്ച് മണിക്ക് ഡോ. വി. ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്യും. രെജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനദാനം നിർവഹിക്കും. കെ.വി സുമേഷ് എംഎല്‍എ അധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍, സിറ്റി പോലീസ് കമ്മീഷണര്‍ സി നിധിന്‍ കുമാര്‍, റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാല്‍, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, കണ്ണൂര്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസന്‍ ജോണ്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അജിമോന്‍, ഐപിആര്‍ഡി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്, ഐപിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ മത്തായി എന്നിവര്‍ പങ്കെടുക്കും.
രാവിലെ പത്ത് മണിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കരിയര്‍ ഓറിയന്റേഷന്‍ വര്‍ക്ക്‌ഷോപ്പ്, 11.30 ന് പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത: കിടാവ് മുതല്‍ കിടാവ് വരെ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വനിതാ ശിശുവികസന വകുപ്പിന്റെ പാവ നാടകം, എക്‌സൈസ് വകുപ്പിന്റെ തെരുവ് നാടകം, യോഗാ ഡാന്‍സ്, ജെ.സി സ്‌പെഷ്യല്‍ സ്‌കൂളിന്റെ പരിപാടികള്‍, ജാബിര്‍ പാലത്തുംകരയും സംഘവും അവതരിപ്പിക്കുന്ന കോല്‍ക്കളി, ദഫ് മുട്ട്, പരിചയമുട്ട്, മടമ്പം മേരിലാന്റ് സ്‌കൂളിന്റെ മാര്‍ഗംകളി, നാടന്‍ പാട്ട്, മൂകാഭിനയം എന്നിവ നടക്കും.
- Log in to post comments