Post Category
കടലായി യുവജന സംഘം ആന്റ് ഗ്രന്ഥാലയം കെട്ടിട ശിലാസ്ഥാപനം കെ.വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു
കെ വി സുമേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 37 ലക്ഷം ചെലവഴിച്ച് നിർമ്മിക്കുന്ന ചിറക്കൽ കടലായി യുവജനസംഘം ആന്റ് ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ വി സുമേഷ് എം എൽ എ നിർവഹിച്ചു. കണ്ണൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജിഷ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി. സരള, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രുതി എന്നിവർ മുഖ്യാതിഥികളായി. ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി അനില, കസ്തൂരിലത, ചിറക്കൽ പഞ്ചായത്ത് ഗ്രന്ഥശാല സംഘം നേതൃ സമിതി കൺവീനർ എ. പ്രദീപൻ, ഇരിങ്ങ ഗോപാലൻ, കടലായി യുവജന സംഘം ആൻഡ് ഗ്രന്ഥാലയം പ്രസിഡന്റ് കെ. വിജയൻ, കെ. രാജീവൻ എന്നിവർ സംസാരിച്ചു.
date
- Log in to post comments