Skip to main content

പാറശ്ശാല വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് അത്യാധുനിക കെട്ടിടം

പാറശ്ശാല വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിനായി അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജില്ലയിൽ ഏറ്റവുമധികം സ്കൂളുകളുള്ള പാറശ്ശാല ഉപജില്ലയിലെ എ.ഇ.ഒ ഓഫീസിന്റെ പുതിയ കെട്ടിടത്തിനായി നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കി നിർമാണ അനുമതി നേടിയെടുത്തുവെന്ന് എംഎൽഎ പറഞ്ഞു.

അധ്യാപകരുടെ കാലങ്ങളായുള്ള ആവശ്യത്തിനു  ഒരു കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. അത്യാധുനിക കമ്പ്യുട്ടർ സംവിധാനങ്ങളും ശീതീകരിച്ച മുറികളോടും കൂടി 4000 ചതുരശ്ര അടിയിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിന്റെ പണി  അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും എം. എൽ. എ കൂട്ടിച്ചേർത്തു.

പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ജുസ്മിത അധ്യക്ഷത വഹിച്ച യോഗത്തിൽ പാറശ്ശാല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.കെ ബെൻഡാർവിൻ, പി.ഡബ്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ യു.ഷൈല, പാറശ്ശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു, ബ്ലോക്ക്‌ മെമ്പർ ശാലിനി സുരേഷ്, എ.ഇ.ഒ സുന്ദർദാസ്.എ തുടങ്ങിയവർ പങ്കെടുത്തു.

date