Post Category
എന്റെ കേരളം അരങ്ങുണര്‍ന്നു വേറിട്ടകഴിവുകളുടെ പ്രകടനവുമായി തുടക്കം
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ വേദിയില്‍ വേറിട്ട കലാപ്രകടനത്തോടെ അരങ്ങുണര്‍ന്നു. ഭിന്നശേഷിവിഭാഗത്തിലുള്ളവരുടെ ‘റിഥം’ കലാസംഘമാണ് വേദിയിലെത്തിയത്. സാമൂഹ്യനീതി വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.
പാട്ട്, ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സെമി ക്ലാസിക്കല്‍ ഡാന്‍സ്, മിമിക്രി എന്നിവ അരങ്ങേറി. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വരുമാനം കണ്ടെത്തി നല്‍കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കേരള സാമൂഹ്യ സുരക്ഷാമിഷനും കേരള സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റിയും ചേര്‍ന്നാണ് മികവുറ്റവരെ തിരഞ്ഞെടുത്തത്.
date
- Log in to post comments