ഐ.എച്ച്.ആര്‍.ഡി എന്‍.ആര്‍.ഐ സീറ്റ് പ്രവേശനം
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ എറണാകുളം (04842575370, 8547005097) ചെങ്ങന്നൂര്‍ (04792454125, 8547005032), അടൂര്‍ (04734230640, 8547005100), കരുനാഗപ്പള്ളി (04762665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേര്‍ത്തല (04782553416, 8547005038), ആറ്റിങ്ങല്‍ (04702627400, 8547005037), കൊട്ടാരക്കര (04742453300, 8547005039) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്ക് 2025-26 അദ്ധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ https://nri.ihrd.ac.in മുഖേനയോ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ (പ്രോസ്‌പെക്ട്‌സ് പ്രകാരമുള്ള) സമര്‍പ്പിക്കണം. മെയ് 15 രാവിലെ 10 മുതല്‍ ജൂണ്‍ നാല് വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂണ്‍ ഏഴ് വൈകിട്ട് നാലിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: www.ihrd.ac.in ഫോണ്‍: 8547005000.
- Log in to post comments