വിജ്ഞാന കേരളം രണ്ടാം ഘട്ടം : മൈക്രോ തൊഴില്‍മേള 27ന് ചേര്‍ത്തലയിൽ
വിജ്ഞാന കേരളം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മേയ് 27 ന് ചേര്‍ത്തല ഗവ:ബോയ്‌സ് സ്‌കൂളില്‍ ആദ്യഘട്ട മൈക്രോ തൊഴില്‍ മേള സംഘടിപ്പിക്കും.
തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ഉള്‍പ്പെടുന്ന ക്ലസ്റ്ററില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നുമായി ബന്ധപ്പെട്ട ആലോചനായോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തിൽ വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ സി കെ ഷിബു പദ്ധതി വിശദികരണം നടത്തി. വിജ്ഞാന കേരളവുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആലോചനായോഗവും മുന്‍പ് നടത്തിയ തൊഴില്‍ മേളയില്‍ ബ്ലോക്കുകളില്‍ നിന്ന് പങ്കെടുത്തു തൊഴില്‍ ലഭിച്ചവരുടെ വിവരങ്ങളും യോഗത്തില്‍ വിശദീകരിച്ചു. വരും മാസങ്ങളിലും ഇത്തരത്തില്‍ തൊഴില്‍മേളകള്‍ യോഗ്യതകള്‍ക്ക് അനുസരിച്ചു സംഘടിപ്പിക്കും.യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം സജിമോള്‍ ഫ്രാന്‍സിസ്അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ റിയാസ്, ബിനിത പ്രമോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഓമന ബാനര്‍ജി, ഗീതാ കാര്‍ത്തികേയന്‍, ബി ഷിബു, ടി എസ് സുധീഷ്, കെ കെ ഇ എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാനി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പിആർ/എഎൽപി/1378)
- Log in to post comments