Skip to main content

ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ഇന്ന് വരെ (15)

 

 

ജില്ലയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് ഇടുക്കി ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആരോഗ്യം.അടിയന്തര സേവനങ്ങള്‍ , ടെക് സൊല്യൂഷനുകളും ആപ്പുകളും, ആര്‍ക്കിടെക്ചര്‍, നിര്‍മ്മാണം, ഇന്റീരിയര്‍ ഡിസൈന്‍, പരിസ്ഥിതിയും ഹരിത ഇടങ്ങളും, ഫോട്ടോ-വീഡിയോ ഡോക്യുമെന്റേഷന്‍, കൃഷിയും സുസ്ഥിര വികസനവും, മാര്‍ക്കറ്റിംഗും ബ്രാന്‍ഡിംഗും, കലയും സൃഷ്ടിപരമായ ഇടപെടലുകളും, കമ്മ്യൂണിറ്റി ഔട്ട്റീച്ചും സാമൂഹിക ഇടപെടലുകളും, പുനരുപയോഗം, മാലിന്യ നിയന്ത്രണം, പുനരുപയോഗ ഊര്‍ജം, പഠന സഹായവും കുട്ടികളുടെ സംരക്ഷണവും, ആഗോള വിഹിതം, സാംസ്‌കാരിക ആശയവിനിമയം, മറ്റ് മേഖലകള്‍ എന്നിവയില്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന് കളക്ടര്‍ വി വിഗ്‌നേശ്വരി അറിയിച്ചു.

 

മെയ് 15 മുതല്‍ 31 വരെയാണ് പരിപാടി നടക്കുക. വാക്ക് ഇന്‍ രജിസ്ട്രേഷന്‍ ഇന്ന്  (15 ) ഇടുക്കി കളക്ടേറ്റില്‍ നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ താമസ സൗകര്യം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8113082101 ,ഇമെയില്‍: idukkicollectorinternship2025@gmail.com

 

date