Skip to main content

സിവില്‍ ഡിഫന്‍സ് വോളന്റിയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 

 

രാജ്യത്ത് അടിയന്തര സാഹചര്യങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്ന രീതിയില്‍  യുവാക്കളെ സജ്ജമാക്കുന്നതിന് സിവില്‍ ഡിഫന്‍സ് വോളന്റിയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. യുവജന കാര്യകായിക മന്ത്രാലയം മേരാ യുവഭാരത് എന്നിവയുടെ നേതൃത്വത്തിലാണ് സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരായി യുവാക്കളെ തിരഞ്ഞെടുക്കുന്നത്. പ്രകൃതിദുരന്തങ്ങള്‍, അപകടങ്ങള്‍, പൊതു അടിയന്തരാവസ്ഥകള്‍, മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങളില്‍ പരിശീലനം ലഭിച്ച, പ്രതികരിക്കുന്ന, പ്രതിരോധശേഷിയുള്ള വാളന്റിയര്‍ സേനയെ കെട്ടിപ്പടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സന്നദ്ധപ്രവര്‍ത്തകര്‍ , യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍, എന്‍.എസ്.എസ് , എന്‍.സി.സി, നാഷണല്‍ യൂത്ത് വോളണ്ടിയേഴ്‌സ് , എസ്.പി.സി, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷനില്‍ പ്രത്യേക പരിഗണന ലഭിക്കും.  ദേശീയ സംസ്ഥാന ദുരന്തനിവാരണ ഏജന്‍സികളുമായി ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന വോളന്റിയര്‍മാര്‍ക്ക് ഒരാഴ്ചത്തെ പരിശീലനം നല്‍കും.  https://mybharat.gov.in  എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 18 വയസ്സിന്  മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

 

date