Skip to main content

ക്ഷേത്രപ്രവേശന വിളംബരം;  സംസ്ഥാനതല ക്വിസ് മത്സരങ്ങള്‍ കാഞ്ഞങ്ങാട് 11 ന്

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ  82-ാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംസ്ഥാനതല ക്വിസ്, ലേഖന മത്സരങ്ങള്‍ സംഘടിപ്പിക്കും. നവംബര്‍ 11ന് രാവിലെ 9.30 മുതല്‍ 11 വരെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും 11 മുതല്‍ ഒരു മണിവരെ പൊതുജന ങ്ങള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കുമാണ് ക്വിസ് മത്സരങ്ങള്‍ നടത്തുന്നത്. കേരളത്തിലെ നവോത്ഥാന സമരങ്ങള്‍, നായകര്‍, പ്രസ്ഥാനങ്ങള്‍ എന്നതാണ് വിഷയം. ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 3.30 വരെ പൊതുജനങ്ങള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കുമായി സംസ്ഥാനതല ലേഖന മത്സരവും സംഘടിപ്പിക്കും. കാഞ്ഞങ്ങാട് ടൗണ്‍ ഹാളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഓരോ സ്ഥാപനങ്ങളില്‍ നിന്നും രണ്‍ണ്ടുവീതം പേര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒന്നും രണ്ടണ്‍ും സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 04994 255145, 9656425044.

date