കെ-ടെറ്റ്: സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്
ജി.എച്ച്.എസ് തൃക്കുളം, ജി.എം.എച്ച്.എസ്.എസ് സി.യു ക്യാംപസ് എന്നീ പരീക്ഷ കേന്ദ്രങ്ങളില്‍ 2024 നവംബര്‍ വിജ്ഞാപന പ്രകാരം കെ-ടെറ്റ് പരീക്ഷ എഴുതി യോഗ്യത നേടിയ കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷാര്‍ത്ഥികളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന മെയ് 20, 21 തീയതികളില്‍ പരപ്പനങ്ങാടി എ.കെ.എന്‍.എം പി.ഡബ്ല്യു.ഡി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി ജില്ല വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. അസ്സല് ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി എന്നിവയുടെ ഒറിജിനലും പകര്‍പ്പും ഹാജരാക്കണം. മാര്‍ക്ക് ഇളവോടുകൂടി പാസായവര്‍ ജാതി തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി ബുക്ക് ഹാജരാക്കിയാല്‍ മതി. സെക്കന്‍ഡ് സര്‍ട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്തിയിട്ടില്ലാത്ത പക്ഷം മാത്രം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ബി.എഡ് പഠിച്ചുകൊണ്ടിരിക്കെ പരീക്ഷ എഴുതിയവര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ രണ്ടാം വര്‍ഷം പഠിക്കുകയായിരുന്നു എന്ന് സ്ഥാപന മേലാധികാരി നല്കുന്ന സാക്ഷ്യപത്രവും ഹാജരാക്കണം. ബി.എഡ്/ടി.ടി.സി പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രം വേരിഫിക്കേഷന് ഹാജരായാല്‍ മതി. മുന്‍വര്‍ഷങ്ങളിലെ കെ.ടെറ്റ് വെരിഫിക്കേഷന് നടത്താന്‍ സാധിക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കെ-ടെറ്റ് നവംബര്‍ 2024 പരീക്ഷ യോഗ്യത നേടിയ കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷാര്‍ത്ഥികളുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന യഥാക്രമം മെയ് 19, 21, 22, 23 തീയതികളില്‍ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.
- Log in to post comments