Skip to main content

ടൂൾകിറ്റ് ഗ്രാന്റിന് അപേക്ഷിക്കാം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള ടൂൾകിറ്റ് ഗ്രാന്റിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉയർന്ന കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപയും പ്രായപരിധി 60 വയസ്സും ആണ്. മുൻ വർഷങ്ങളിൽ ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദാംശങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം ഇതേ വെബ് സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി: മെയ് 31. ഫോൺ: 04922222335.

date