Post Category
എന്‍ജിനീയറിംഗ് സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു
എ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ ആറ്റിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://nri.ihrd.ac.in എന്ന വെബ്‌സൈറ്റ് വഴി ജൂണ്‍ നാലിന് വൈകിട്ട് നാലുമണിവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും 1000/ രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റും സഹിതം ജൂണ്‍ ഏഴിന് വൈകുന്നേരം 4 മണിക്ക് മുന്‍പ് കോളേജില്‍ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547005000, 0470-2627400, 8547005037
date
- Log in to post comments