Post Category
മന്ത്രി ഇടപെട്ടു, യുവതിയുടെ റേഷന്‍ കാര്‍ഡ് ബി.പി.എല്ലിലേക്ക് തരം മാറ്റി
ബന്ധുവിന്റെ എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എല്ലിലേക്ക് മാറ്റാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് കളമശേരി സ്വദേശിയായ സി.എ പ്രകാശന്‍. പ്രകാശന്റെ ബന്ധുവായ അശ്വതി ബാബുവിന്റെ റേഷന്‍ കാര്‍ഡ് ബി.പി.എല്ലിലേക്ക് മാറ്റുന്നതിനാണ് പ്രകാശന്‍ പബ്ലിക് സ്‌ക്വയര്‍ അദാലത്തിലേക്ക് എത്തിയത്.
കൂട്ടുകുടുംബമായി താമസിച്ചിരുന്ന ഇവർ ബി.പി.എല്‍ കാര്‍ഡ് ഉടമകളായിരുന്നു. എന്നാല്‍ പുതിയ വീട്ടിലേക്ക് താമസം മാറിയതിന് പിന്നാലെ ലഭിച്ചത് എ.പി.എല്‍ കാര്‍ഡ് ആയിരുന്നു. ഇത് സംബന്ധിച്ച് രേഖകള്‍ സഹിതമായിരുന്നു മുന്‍ കൗണ്‍സിലര്‍ കൂടിയായ സി.എ പ്രകാശന്‍ അദാലത്തിലെത്തിയത്.
പ്രകാശന്റെ ആവശ്യം കേട്ട മന്ത്രി പി.രാജീവ് രേഖകള്‍ പരിശോധിച്ച ശേഷം കാര്‍ഡ് തരം മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
date
- Log in to post comments