Skip to main content

അറിയിപ്പുകൾ

*അപേക്ഷ ക്ഷണിച്ചു*

 

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പരിധിയിലെ, ചൂര്‍ണിക്കര പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ 106-ാം നമ്പര്‍ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തല്‍പ്പരത ഉള്ളവരും മതിയായ ശാരീരിക ക്ഷമതയുള്ളവരും 2025 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പ്ലസ് ടു പാസായിരിക്കണം. അപേക്ഷകള്‍ മെയ് 23 ന് വൈകിട്ട് അഞ്ചു വരെ തോട്ടക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അങ്കണവാടി കം ക്രഷ് പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള അങ്കണവാടി സ്ഥിതി ചെയ്യുന്ന അതേ വാര്‍ഡില്‍ലുള്ള യോഗ്യരായവര്‍ക്കാണ് മുന്‍ഗണന. ക്രഷ് വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയം 5500 രൂപയാണ്. പ്രവര്‍ത്തന സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് ഏഴു വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും. അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ചുര്‍ണിക്കര ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. 

ഫോണ്‍ 9387162707, 0484-2952488

 

*റിസര്‍ച്ച് അസിസ്റ്റന്റ് കരാര്‍ നിയമനം*

 

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ ഒഴിവുള്ള റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയത്തിലുള്ള ബിരുദവും എം.പി.എച്ച്/ എം.എസ്.സി നഴ്സിംഗ്/ എം.എസ്.ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിര്‍ബന്ധം. പ്രായപരിധി 35 വയസ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി മെയ് 22. കൂടുതല്‍ വിവരങ്ങള്‍ക്ക് share.kerala.gov.in.

 

 

*ഭാഗ്യക്കുറി ക്ഷേമനിധി ബീച്ച് അംബ്രെല്ല വിതരണം*

 

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ അംഗങ്ങളായ ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും സൗജന്യമായി ബിച്ച് അംബ്രെല്ല നല്‍കുന്നു. ക്ഷേമനിധി പദ്ധതിയില്‍ സജീവ അംഗത്വം ഒരു വര്‍ഷം പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 25 വരെ നല്‍കാം. വിശദ വിവരങ്ങള്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ ലഭിക്കും.

 

*അപേക്ഷ ക്ഷണിച്ചു.*

 

സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട (ഒ.ബി.സി) പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍/കൈപ്പണിക്കാര്‍/പൂര്‍ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവരുടെ തൊഴില്‍ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തി ബന്ധപ്പെട്ട മേഖലയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നല്‍കി ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്നപദ്ധതിക്ക് (202526 ടൂള്‍കിറ്റ് ഗ്രാന്റ്) പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്.ഉയര്‍ന്ന പ്രായപരിധി 60 വയസ്.അപേക്ഷwww.bwin.kerala.gov.inഎന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 31.05.2025, ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.inഎന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. 

ഫോണ്‍ -0484-2983130.

 

*മത്സ്യക്യഷി അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം*

 

ഫിഷറീസ് വകുപ്പ് നല്‍കുന്ന വിവിധ മത്സ്യകൃഷി അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.ഓരു ജല മത്സ്യകര്‍ഷകന്‍, ശുദ്ധജല മത്സ്യ കര്‍ഷകന്‍, ചെമ്മീന്‍ കര്‍ഷകന്‍, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കര്‍ഷകന്‍, അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ് കര്‍ഷകന്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉല്‍പാദന യൂണിറ്റ് കര്‍ഷകന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍, മത്സ്യകൃഷി മേഖലയില്‍ നൂതന ആശയങ്ങള്‍ വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്, സഹകരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ധനസഹായ പദ്ധതികളിലൂടെയും സ്വന്തമായും മത്സ്യകൃഷിയിലേര്‍പ്പെടുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ മെയ് 25 ന് വൈകിട്ട് നാലിന് മുമ്പായി നല്‍കണം. നിശ്ചിത മാത്യകയിലുളള അപേക്ഷ ഫിഷറീസ് ജില്ലാ ഓഫീസ്, എറണാകുളം, ജില്ലയിലെ മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. 

ഫോണ്‍: 0484- 2394476

 

*ധനസഹായ പദ്ധതിക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു*

 

സംസ്ഥാനത്തെ മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ ബി സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്.ഉയര്‍ന്ന പ്രായ പരിധി 60 വയസ്. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയി മെയ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാം. 

ഫോണ്‍ -0484-2983130

date