ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം ...! ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ ഉദ്ഘാടനം ചെയ്തു
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ എ.ടി.എമ്മുകള്‍ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണം 2024- 2025 വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തിയാണ് വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിച്ചത്. ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത്, കടമ്പഴിപ്പുറം സാമൂഹ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിച്ചത്. ഓരോ വാട്ടര്‍ എ.ടി.എമ്മിനും അഞ്ച് ലക്ഷം രൂപ വീതമാണ് വകയിരുത്തിയത്. ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം വാട്ടര്‍ എ.ടി.എമ്മുകള്‍ വഴി ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം. സൈതാലി അധ്യക്ഷനായി. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജിക, വൈസ് പ്രസിഡന്റ് എം. സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനം സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി.കെ രാധിക, ആരോഗ്യം -വിദ്യാഭ്യാസം ചെയര്‍മാന്‍ പി. സുബ്രഹ്മണ്യന്‍, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. നാരായണന്‍ കുട്ടി, ഒ. ശ്രീകുമാരി. ടി. ഷീജ പ്രദീപ്, മെഡിക്കല്‍ ഓഫീസര്‍ സന്ധ്യ, ഡോ അബ്ബാസ്, നാരായണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments