താല്‍കാലിക ഒഴിവ്
വനിതാ ശിശുവികസന വകുപ്പ് നിര്‍ഭയ സെല്ലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലങ്കോട് ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ മേല്‍നോട്ടത്തിലുള്ള പെണ്‍കുട്ടികളുടെ എന്‍ട്രി ഹോമില്‍ വിവിധ ഒഴിവുകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, കുക്ക്, പാര്‍ട്ട് ടൈം ലീഗല്‍ കൗണ്‍സിലര്‍, സെക്യൂരിറ്റി എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. എം.എസ്.ഡബ്ലിയു/ സൈക്കോളജിയിലോ സോഷ്യോളജിയിലോ ബിരുദാനന്തര ബിരുദമുളളവര്‍ക്ക് ഫീല്‍ഡ് വര്‍ക്കര്‍ കം കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 25 വയസ്സിന് മുകളില്‍ പ്രായമുള്ള അഞ്ചാംക്ലാസ് വരെ വിദ്യാഭ്യാസമുള്ളവര്‍ക്ക് കുക്ക് ആയും, എല്‍.എല്‍.ബി യോഗ്യതയുള്ളവര്‍ക്ക് പാര്‍ട്ട് ടൈം ലീഗല്‍ കൗണ്‍സിലര്‍ തസതികയിലേക്കും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് സെക്യൂരിറ്റി തസ്തികയിലേക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മെയ് 24നുള്ളില്‍ അപേക്ഷ അയക്കണം. ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി, ആശ്രയം ഓര്‍ച്ചാര്‍ഡ്, വിരുത്തി, നെന്മേനി (പി.ഓ.) കൊല്ലങ്കോട്, പാലക്കാട് - 678506 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495891560
- Log in to post comments