Skip to main content

മത്സ്യകൃഷി: വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന സുഭിക്ഷ കേരളം-ജനകീയ മത്സ്യകൃഷി 2025-26ന്റെ ഭാഗമായി വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലാപ്പിയ, ആസാംവാള, വരാല്‍, അനാബസ്, പാക്കു, തദ്ദേശീയ ക്യാറ്റ് ഫിഷ്, കാര്‍പ്പ് മത്സ്യങ്ങള്‍), സ്വകാര്യ കുളങ്ങളിലെ വിശാല കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാക്കുളങ്ങളിലെ മത്സ്യകൃഷി (ആസാം വാള, വരാല്‍, അനാബസ്, തദ്ദേശീയ ക്യാറ്റ് ഫിഷ്), റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ, അനാബാസ്, ക്യാറ്റ് ഫിഷ്), ബയോഫ്ളോക്ക് (തിലാപ്പിയ,ആസാംവാള, വരാല്‍) ബയോഫ്ളോക്ക് വനാമി ചെമ്മീന്‍ കൃഷി, കൂട് മത്സ്യകൃഷി (തിലാപ്പിയ,കരിമീന്‍), കുളങ്ങളിലെ പൂമീന്‍ കൃഷി, കുളങ്ങളിലെ കരിമീന്‍ കൃഷി, കുളങ്ങളിലെ ചെമ്മീന്‍ കൃഷി, എംബാങ്ക്മെന്റ്, പെന്‍കള്‍ച്ചര്‍ എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാ ഫോറം മത്സ്യഭവനുകളില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ നാലിന് മുമ്പായി മത്സ്യഭവനുകളിലോ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉണ്യാല്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ഫിഷ് ഫാര്‍മേഴ്സ് ഡെവലപ്പ്മെന്റ് ഏജന്‍സി, ഉണ്ണ്യാല്‍ എന്ന കാര്യാലയത്തിലോ നല്‍കണം.  ഫോണ്‍: 9746201219, 9995623342.

date