Skip to main content

റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ കീഴിലെ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ കേരളയിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ മൂന്ന് ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത: സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലെ ബിരുദവും എം.പി.എച്ച്/എം.എസ്.സി നഴ്‌സിംഗ്/എം.എസ്.ഡബ്ല്യൂ പോലുള്ള വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും. 35 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 2025 മെയ് 22 കൂടുതൽ വിവരങ്ങൾക്ക്: www.shsrc.kerala.gov.in.
ഫോൺ : 0471-2323223.

date