Skip to main content

ജില്ലാതല ആധാർ മോണിറ്ററിംഗ് കമ്മിറ്റി യോഗം  ചേർന്നു

ജില്ലാതല ആധാർ നിരീക്ഷണ സമിതിയുടെ ഏഴാമത് യോഗം ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്നു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.

അഞ്ച് മുതൽ ഏഴ് വയസ് വരെയുള്ളതും 15 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അക്ഷയ കേന്ദ്രങ്ങളുമായി സഹകരിച്ച് സ്കൂളുകളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാനും സ്കൂളുകളിൽ നോഡൽ ഓഫീസറായി അധ്യാപകരെ നിയോഗിക്കാനും യോഗം നിർദേശിച്ചു.

18 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ആധാർ എൻറോള്‍മെന്റ് ഫീല്‍ഡ് തല പരിശോധന എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിന് എല്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നൽകാന്‍ ആര്‍ഡിഒ യെ ചുമതലപ്പെടുത്തി.

10 വര്‍ഷം കഴിഞ്ഞ ആധാർ പുതുക്കൽ, അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എൻറോള്‍മെന്റ്, നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്ഡേഷന്‍ ക്യാമ്പുകള്‍, മൊബൈൽ നമ്പർ ചേർക്കലിലെ പുരോഗതി, കൂടുതൽ എൻറോള്‍മെന്റ് സെന്ററുകളുടെ ആവശ്യകത തുടങ്ങി ജില്ലയിലെ ആധാറുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള പ്രവർത്തനങ്ങൾ, ആധാർ പുതുക്കലുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയും യോഗം വിലയിരുത്തി. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആധാര്‍ എൻറോള്‍മെന്റ് ഏജന്‍സികളായ അക്ഷയ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ്, ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date