Skip to main content

വിവിധ തസ്തികകളിൽ നിയമനം

അടൽ വയോ അഭ്യുദയ് യോജനയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയിൽ പ്രോജ്ക്ട് മാനേജർ, ഫീൽഡ് റെസ്പോൺസ് ലീഡർ, ഐ.ടി ലീഡർ / ക്വാളിറ്റി ലീഡർ, അഡ്മിൻ/ ഫിനാൻസ് ഓഫീസർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോമിലുള്ള അപേക്ഷയിൽ ഫോട്ടോ, യോഗ്യത, പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 21ന് രാവിലെ 9.30ന് സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33 വിലാസത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങളും അപേക്ഷാഫോമും സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2306040.

പി.എൻ.എക്സ് 2087/2025

date