Skip to main content

ബി.ടെക് ലാറ്റൽൽ എൻട്രി : പ്രവേശന പരീക്ഷ ജൂൺ 15 ന്

സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ്സൈറ്റ് വഴി ഓൺലൈനായി മെയ് 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. മെയ് 22 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 15ന്  കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. വിശദ വിവരങ്ങൾക്ക് www.lbscentre.kerala.gov.in, 0471-2324396, 2560327.

പി.എൻ.എക്സ് 2094/2025

date