Post Category
'കുളിര്‍മ' ബോധവല്‍ക്കരണം
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്, കൃഷിഭവന്‍, ജിവിഎസ് സഹകരണത്തോടെ ആറന്മുളയില്‍ കുളിര്‍മ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ജെസി മാത്യു, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ലതാ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അന്തരീക്ഷ താപനില പ്രതിരോധിക്കല്‍, മേല്‍ക്കൂര ശീതികരണ സാങ്കേതിക വിദ്യയുടെ പരിചയപ്പെടുത്തല്‍, ഊര്‍ജ സംരക്ഷണ മാര്‍ഗം, കാലാവസ്ഥ വ്യതിയാനം, കാര്‍ഷിക ഭക്ഷ്യ മേഖലകളിലെ ഭീഷണി നേരിടാനുള്ള അതിജീവനമാര്‍ഗം തുടങ്ങിയവയാണ് 'കുളിര്‍മ' ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.
date
- Log in to post comments