Skip to main content

വെളിയനാട് പഞ്ചായത്തിൽ തോടിന്റെ കല്ലുകെട്ടിന് തുടക്കം

വെളിയനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ബസാർ ജംഗ്ഷൻ മുതൽ ആയുർവേദ ആശുപത്രി ജംഗ്ഷൻ വരെയുള്ള തോടിന്റെ കല്ലുകെട്ട് പ്രവർത്തികൾക്ക് തുടക്കമായി. കിടങ്ങറ ബസാറിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു. 

ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 19 ലക്ഷം രൂപ ചെലവിലാണ് നൽപ്പുര തോടിന്റെ പടിഞ്ഞാറ് ഭാഗം കല്ലുകെട്ടി സംരക്ഷിക്കുന്നത്. ചടങ്ങിൽ വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ, പഞ്ചായത്തംഗം സിന്ധു സൂരജ്, പൊതുപ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

date